നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം

കേന്ദ്ര സർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഭൂരിപക്ഷ വിധി ജസ്‌റ്റിസ്‌ ബിആർ ഗവായ് വായിച്ചു. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. എന്നാൽ, ജസ്‌റ്റിസ്‌ ബിവി നാഗരത്‌ന വിജോജിച്ചു കൊണ്ടുള്ള തന്റെ ഭിന്നവിധി വായിച്ചു

By Trainee Reporter, Malabar News
demonetisation
Ajwa Travels

ന്യൂഡെൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാൻ ആകില്ലെന്ന് ജസ്‌റ്റിസ്‌ ബിആർ ഗവായ് വിധി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഭൂരിപക്ഷ വിധി ജസ്‌റ്റിസ്‌ ബിആർ ഗവായ് വായിച്ചു. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. എന്നാൽ, ജസ്‌റ്റിസ്‌ ബിവി നാഗരത്‌ന വിജോജിച്ചു കൊണ്ടുള്ള തന്റെ ഭിന്നവിധി വായിച്ചു. ജസ്‌റ്റിസുമാരായ എസ് അബ്‌ദുൾ നസീർ, ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യൻ, ബിവി നാഗരത്‌ന എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനം എടുക്കാമെന്ന് ജസ്‌റ്റിസ്‌ ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്‌തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർഥം നൽകാനാവില്ല. രേഖകൾ വ്യക്‌തമാക്കുന്നത്‌ മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയായോജിച്ച ശേഷം സർക്കാരിന് തീരുമാനം എടുക്കാം.

കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടുമാത്രം നടപടി തെറ്റിദ്ധരിക്കാൻ ആവില്ലെന്നും ജസ്‌റ്റിസ്‌ ഗവായ് പറഞ്ഞു. എന്നാൽ, നടപടിക്രമങ്ങൾ പൂർണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാൻ ആവില്ലെന്ന് ജസ്‌റ്റിസ്‌ ബിവിനാഗരത്‌നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിന്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതി എത്തിയത്.

ഗസ്‌റ്റ്‌ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായം ആയിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെന്റ് മുഖേനയുള്ള നിയമനിർമാണം വേണ്ടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പിലാക്കാൻ ആവില്ലെന്നും ജസ്‌റ്റിസ്‌ ബിവി നാഗരത്‌നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌ത്‌ 58 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. 2016 നവംബര്‍ 8 അര്‍ധരാത്രി 12 മണിയോടെ പൊടുന്നനെ ആയിരുന്നു രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ പ്രഖ്യാപനം നിരവധി ചര്‍ച്ചകള്‍ക്കാണ് പിന്നീട് വഴി തെളിച്ചത്.

Most Read: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE