തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സംസ്‌ഥാന സർക്കാർ. എംആർ. അജിത് കുമാറിന് പകരം നിലവിൽ ജയിൽ മേധാവി സ്‌ഥാനത്തുള്ള എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
അജിത് കുമാർ സസ്‌പെൻഷനിൽ ആയതിനാൽ ഡിജിപി സ്‌ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്‌ഥനെ പരിഗണിക്കേണ്ട സാഹചര്യത്തിലാണിത്. ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ ഈമാസം 30ന് വിരമിക്കും. ഈ ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കായിരിക്കും പ്രമോഷൻ ലഭിക്കുക.
നിലവിൽ സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്‌ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എംആർ അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ സാഹചര്യത്തിലാണ് എസ് ശ്രീജിത്തിലേക്ക് എത്തിയത്.
നിലവിൽ അജിത് കുമാർ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ, അടുത്തമാസം മാത്രമാണ് അദ്ദേഹത്തിന്റെ ഹരജി പരിഗണിക്കുക. ഇതിന് സമയമെടുക്കും എന്നതിനാലാണ് അടുത്ത ഉദ്യോഗസ്‌ഥന് പ്രൊമോഷൻ നൽകേണ്ട സാഹചര്യം ഉണ്ടായത്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. ഈ ഫയലാണ് മുഖ്യമന്ത്രി പരിഗണിക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































