തെരുവുനായ ആക്രമണം; നോര്‍ത്ത് കീഴുപറമ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്

By Staff Reporter, Malabar News
street dog
Representational Image
Ajwa Travels

കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കീഴുപറമ്പില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തില്‍ പ്രദേശത്തെ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്‌ച രാവിലെയാണ് സംഭവം. മൂന്ന് വയസുകാരി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് നായുടെ കടിയേറ്റത്. രാവിലെ പ്രദേശത്ത് ഇറച്ചി വാങ്ങാന്‍ വന്നവരെയും വീടിന് പുറത്ത് നിന്നവരെയും തെരുവുനായ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിൽസ തേടി. എട്ടുപേര്‍ക്കും ശരീരത്തില്‍ പലയിടങ്ങളിലായി കടിയേറ്റിട്ടുണ്ട്. കീഴുപറമ്പ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്‌ച രാത്രി നാലുപേരെ തെരുവുനായ ആക്രമിച്ചിരുന്നു.

Malabar News: അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE