നിലമ്പൂരിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

By Team Member, Malabar News
Street Dog Test Rabies Positive In Nilamboor Which Bites 16 Peoples
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഈ തെരുവ് നായ ഇന്നലെ ചത്തു. ഇതിന് പിന്നാലെ നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്‌.

ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. 16 പേരെ നായ കടിച്ചു പരിക്കേൽപ്പിച്ചതായാണ് വിവരം. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് തെരുവ് നായകളെയും മൃഗങ്ങളെയും ഈ നായ കടിച്ചതായാണ് അധികൃതർ സംശയിക്കുന്നത്.

നിരവധി ആളുകളെ കടിച്ചതിന് പിന്നാലെ ഒരു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്‌ച രാവിലെയാണ് നായയെ ഇആര്‍എഫ് ടീം പിടികൂടി കൂട്ടിലാക്കിയത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചികിൽസ നല്‍കി നിരീക്ഷിച്ചു വരുന്നതിനിടയിലാണ് നായ ചത്തത്. അതേസമയം തന്നെ നിലമ്പൂര്‍ ബസ് സ്‌റ്റാന്‍ഡ് പരിസരങ്ങള്‍, മൽസ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്.

Read also: മസ്‌കിന്റെ വരവ്; നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE