തെരുവ് നായകളുടെ ആക്രമണം; തിരുവനന്തപുരത്ത് 7 കുട്ടികൾക്ക് പരിക്ക്

By Team Member, Malabar News
street dogs
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തലസ്‌ഥാനത്താണ് തെരുവ് നായകൾ കുട്ടികൾക്ക് നേരെ കൂട്ടമായി ആക്രമിച്ചത്. തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ കുട്ടികളെ നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ 7 കുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.

സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും തെരുവ് നായകളുടെ ശല്യം വീണ്ടും രൂക്ഷമാകുകയാണ്. കോവിഡ് വ്യാപനത്തിന് ശേഷം സംസ്‌ഥാനത്ത് മാർക്കറ്റുകളും മറ്റും പഴയപടി തുറന്നതിന് പിന്നാലെ തെരുവ് നായകളും പൊതുസ്‌ഥലങ്ങളിൽ ക്രമാതീതമായി ഉയരുകയാണ്. മിക്കയിടങ്ങളിലും തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് അപകടം ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നിലവിൽ സംസ്‌ഥാനത്ത് വ്യാപകമായി ഉയരുകയാണ്.

Read also : തൃശൂർ പൂരം; സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്‌ടർ

COMMENTS

  1. തെരുവ് നായകളുടെ ആക്രമണം കേരളം മുഴുവനുണ്ട്. മനുഷ്യരുടെ സ്വൈര ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ഇവയെ കൈകാര്യം ചെയ്യണം. കോഴിക്കോട് ടൗണിലൂടെ രാത്രിയായാൽ നടക്കാൻ കഴിയാത്ത അവസ്‌ഥയാണ്‌ . അധികാരികൾ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE