വ്യാജ വാർ‍ത്തക്ക് കടുത്ത ശിക്ഷ; യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

By Desk Reporter, Malabar News
Fake-News_2020-Oct-04
Representational Image
Ajwa Travels

അബുദാബി: വ്യാജ വാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. പൊതുജനങ്ങൾക്ക് ഇടയിൽ നിയമാവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് പ്രോസിക്യൂഷൻ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി അധികൃതർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

അസത്യമെന്ന് അറിഞ്ഞുകൊണ്ട് വിവരങ്ങൾ പ്രചരിപ്പിക്കുക, നീതിന്യായ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കുക, കുറ്റകൃത്യങ്ങളുടെ തെളിവുകൾ മറച്ചുവക്കുക തുടങ്ങിയവയെല്ലാം ഫെഡറൽ ശിക്ഷാ നിയമം 266-ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE