കൊയിലാണ്ടി ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

By Staff Reporter, Malabar News
KI-HARBOUR
Ajwa Travels

കൊയിലാണ്ടി: ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ നിലവിലുള്ള രീതിയിൽ മൽസ്യബന്ധനം തുടരാനാണ് തീരുമാനം. ചെറുകിട മൽസ്യ കച്ചവടക്കാരുടെയും മൽസ്യ തൊഴിലാളികളുടെയും അഭ്യർഥന മാനിച്ച് കാനത്തിൽ ജമീല എംഎൽഎ ഹാർബറിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം.

ഹാർബറിന് പുറത്തെ പഴയ ഫിഷ് ലാൻഡിങ്‌ സെന്റർ, ലോക്ക്ഡൗൺ തീരുന്ന ജൂൺ 17 മുതൽ കർശന നിയന്ത്രണങ്ങളോടെ പരിമിതമായി തുറക്കാനും തീരുമാനിച്ചു. മറ്റ് ഹാർബറുകളിൽനിന്നും ചെറുകിട കച്ചവടക്കാർക്കായി വരുന്ന മൽസ്യങ്ങൾ ഈ പഴയ ഫിഷ്‌ ലാൻഡിങ്‌ സെന്ററിൽ നിന്നായിരുന്നു കച്ചവടം നടത്തിയിരുന്നത്.

എന്നാൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന വ്യാപക പരാതിയിൽ ഇവിടെ നിന്നുള്ള കച്ചവടം നിർത്തിയിരുന്നു. ഇതുമൂലം തൊഴിലില്ലാതായ ചെറുകിട മൽസ്യക്കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും പ്രയാസത്തിലായിരുന്നു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ ഫിഷ് ലാൻഡിങ് സെന്റർ തുറക്കാൻ തീരുമാനമായത്.

Read Also: ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ നിന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE