ന്യൂഡെൽഹി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ- മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ (ഇഎംഎസ്‌സി) വെബ്‌സൈറ്റിൽ അറിയിച്ചു.
Read Also: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം