പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

By Trainee Reporter, Malabar News
Representational image
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്‌ള്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ ഇനി നടക്കാനിരിക്കുന്ന പരീക്ഷകള്‍ മുടങ്ങും.

Read also: കോവിഡ് ബാധിച്ചു മരിച്ചവരെ അവസാനമായി കാണാന്‍ അവസരം നല്‍കും; ആരോഗ്യവകുപ്പ്

കോവിഡ് സാഹചര്യം മൂലം പരീക്ഷകള്‍ നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22നാണ് സര്‍വകലാശാലയുടെ രണ്ടാം സെമസ്‌റ്റര്‍ പരീക്ഷകള്‍ തുടങ്ങിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 20,000ത്തിലധികം വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് പരീക്ഷകള്‍ നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE