റാഗിങ് എന്ന് സംശയം; കാർഷിക സർവകലാശാല വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍

By Web Desk, Malabar News
suicide
Ajwa Travels

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്‌റ്റലിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്‌മഹത്യ ചെയ്‌തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു.

കഴിഞ്ഞ രാത്രിയിലാണ് കുട്ടിയെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ഹോർട്ടികൾച്ചറൽ വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കൾ സ്‌ഥലത്ത് എത്തി. ആത്‌മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കൾക്കും ധാരണയില്ല. വീട്ടിൽ പ്രശ്‌നങ്ങളില്ലായിരുന്നു എന്നാണ് വിവരം.

അതിനിടെയിലാണ് ഹോസ്‌റ്റലിൽ നിരന്തരം റാഗിങ് നടക്കുന്നുണ്ടുവെന്ന് എസ്എഫ്ഐ ആരോപിക്കുന്നത്. നേരത്തെയും റാഗിങ് നടക്കുന്നുവെന്ന് പരാതികളുയർന്നിരുന്നു. ഈ പരാതികളുടെ അടിസ്‌ഥാനത്തിലാണ് റാഗിങ് നടന്നുവെന്ന് എസ്എഫ്ഐ ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

National News: ഇന്ധന വില കുറച്ച് പഞ്ചാബ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE