ഇന്ധന വില കുറച്ച് പഞ്ചാബ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

By Syndicated , Malabar News
charanjit_singh_channi
Ajwa Travels

ചണ്ഡീഗഡ്: പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ധിത നികുതി കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പഞ്ചാബില്‍‌ ഇന്ധനവില കുറയുന്നതെന്നും മുഖ്യമന്ത്രി ചന്നി പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് ഭരണത്തിൽ ഇന്ധനവില കുറക്കുന്ന ആദ്യ സംസ്‌ഥാനമായി പഞ്ചാബ് മാറി. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്‌ഥാനങ്ങളോട് ഇന്ധനവില കുറക്കാന്‍ ഹൈക്കമാൻഡ് നിര്‍ദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.

Read also: ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE