ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

By News Bureau, Malabar News
pak fire-fisherman -Gujarat
Ajwa Travels

ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം. മൽസ്യ തൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ബോട്ടിലെ ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം.

ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന് പുറപ്പെട്ട ‘ജല്‍പരി’ എന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഖ ടൗണിന് സമീപത്തു വെച്ചായിരുന്നു ആക്രമണം.

ശ്രീധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബോട്ടിലെ മറ്റുള‌ളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് നിലവിൽ പാകിസ്‌ഥാന്റെ നിയന്ത്രണത്തിൽ ആണെന്നുമാണ് വിവരം.

Most Read: ‘പ്രശ്‌നം രമ്യമായി പരിഹരിക്കണം’; ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE