ആത്‍മഹത്യകൾ തുടർക്കഥ; തിരുവനന്തപുരത്ത് ബേക്കറി കടയുടമ തൂങ്ങി മരിച്ചു

By Trainee Reporter, Malabar News
suicide-wayanad
Representational Image
Ajwa Travels

തിരുവനന്തപുരം: ബാലരാമപുരത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ബേക്കറി കട നടത്തുന്ന മുരുകനെയാണ് (40) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടയിൽ വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുന്ധിമുട്ടിലാണെന്ന് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിൽ മനംനൊന്താണ് ഇയാൾ ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ പോലീസിന്റെ നിഗമനം. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധിയെ തുടർന്ന് വ്യാപാരികളുടെ ആത്‍മഹത്യകൾ സംസ്‌ഥാനത്ത്‌ തുടർക്കഥയാവുകയാണ്. സംസ്‌ഥാനത്തു ഇന്ന് നടന്ന രണ്ടാമത്തെ ആത്‍മഹത്യയാണിത്. ഇന്ന് തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ ഒരു വ്യാപാരിയും ആത്‍മഹത്യ ചെയ്‌തിരുന്നു. പുന്നത്തറ കറ്റോട് ജംഗ്‌ഷനിലെ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് സ്വന്തം കടയ്‌ക്കുള്ളിൽ തൂങ്ങി മരിച്ചത്.

Read Also: സംസ്‌ഥാനത്ത്‌ വീണ്ടും ആത്‍മഹത്യ; കോട്ടയത്ത് വ്യാപാരി കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE