ചെങ്കല്‍ചൂളയിലെ കുട്ടി ആരാധകരുടെ വൈറല്‍ ഡാന്‍സിന് കൈയ്യടിച്ച് സൂര്യ

By Staff Reporter, Malabar News
ayan movie song recreation
Ajwa Travels

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന്‍ സൂര്യയ്‌ക്ക് അരികിലും എത്തി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയി കുട്ടികള്‍ ചെയ്‌ത ഡാന്‍സ് വീഡിയോ സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോ ഇഷ്‌ടമായി എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ആരാധകരുടെ സ്‌നേഹത്തിന് മറുപടി നൽകിയത്.

തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ സൂര്യ ആരാധകരായ കുട്ടികളാണ് ഡാൻസിന് പിന്നിൽ. ‘അയന്‍’ എന്ന സൂര്യയുടെ സിനിമയിലെ ഗാനമാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍ കുട്ടികള്‍ ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ഥ ഗാനത്തിലേത് പോലെത്തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് കുട്ടികൾക്ക് അഭിനന്ദിനം അറിയിച്ചത്.

കോടികൾ മുടക്കി, വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങളാണ് കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഷൂട്ട് ചെയ്‌ത്‌ ഏവരെയും അൽഭുതപ്പെടുത്തുന്നത്. നേരത്തേ ‘അയന്‍’ സിനിമയിലെ തന്നെ ആക്ഷന്‍ രംഗങ്ങളുടെ സ്‌പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്‌തിരുന്നു. അതിനും വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചിരുന്നത്.

2009ൽ കെവി ആനന്ദ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘അയന്‍’. സൂര്യയെ കൂടാതെ തമന്ന ഭാട്ടിയ, പ്രഭു ഗണേഷന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.

Most Read: പൂക്കളും ഇലകളും കൊണ്ട് ‘സെലിബ്രിറ്റി വസ്‌ത്രങ്ങൾ’ പുനർനിർമിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE