പൂക്കളും ഇലകളും കൊണ്ട് ‘സെലിബ്രിറ്റി വസ്‌ത്രങ്ങൾ’ പുനർനിർമിച്ച് യുവാവ്

By Desk Reporter, Malabar News
Fashion and Lifestyle
Ajwa Travels

സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങളും ആക്‌സസറീസും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇഷ്‌ടപ്പെട്ട സെലിബ്രിറ്റിയുടെ വസ്‌ത്രധാരണത്തെ അനുകരിക്കുന്നവരും കുറവല്ല. എന്നാലിതാ ഇവിടെ സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങൾ തന്റേതായ രീതിയിൽ പുനർനിർമിച്ച് വാർത്തയിൽ ഇടം പിടിക്കുകയാണ് ത്രിപുരയിൽ നിന്നുള്ള ഒരു യുവാവ്. 26കാരനായ നീൽ റണൗട്ട് ആണ് സെലിബ്രിറ്റി വസ്‌ത്രങ്ങളിൽ വ്യത്യസ്‌തത കൊണ്ടുവരുന്നത്.വസ്‌ത്രം നിർമിക്കാൻ നീൽ തിരഞ്ഞെടുക്കുന്ന ‘മെറ്റീരിയൽസ്’ ആണ് സെലിബ്രിറ്റി വസ്‌ത്ര പുനർനിർമാണത്തെ വ്യത്യസ്‌തമാക്കുന്നത്. തുണികൾ കൊണ്ടല്ല, മറിച്ച് പൂക്കളും ഇലകളും തണ്ടുകളും കല്ലുകളും ഉപയോഗിച്ചാണ് നീലിന്റെ വസ്‌ത്ര നിർമാണം. ഈ വസ്‌ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുത്ത് നീൽ എല്ലാ ദിവസവും ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റും ചെയ്യാറുണ്ട്. ‘വില്ലേജ് ഫാഷൻ ഇൻഫ്‌ളുവൻസർ’ എന്നാണ് നീൽ ഇൻസ്‌റ്റഗ്രാമിൽ ബയോ ആയി നൽകിയിരിക്കുന്നത്. “ഞാൻ എന്നെക്കുറിച്ച് അഭിമാനിക്കുന്നു, ആളുകൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്നില്ല,”- നീൽ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു. നടി കങ്കണ റണൗട്ടിന്റെ ആരാധകനാണ് താനെന്നും നീൽ പറയുന്നു.

 

View this post on Instagram

 

A post shared by neel ranaut (@ranautneel)

ഞാൻ ഫാഷൻ ശ്രദ്ധിക്കുന്ന ആളല്ല, ഫാഷനോട് പ്രത്യേക ഇഷ്‌ടവുമില്ല. തുടക്കത്തിൽ എനിക്ക് ഫാഷനെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. 2018ൽ ഞാൻ ടിക് ടോക്ക് വീഡിയോകൾ നിർമിക്കാൻ തുടങ്ങി. ഇൻസ്‌റ്റഗ്രാമിലും ഞാൻ ഒരു അക്കൗണ്ട് ഉണ്ടാക്കിയത് അപ്പോഴാണ്. 2019ലെ ഒരു പുരസ്‌കാരദാന ചടങ്ങിൽ നടി ദീപികാ പദുക്കോൺ ധരിച്ച വസ്‌ത്രം ഏറെ ചർച്ചയാവുകയും അതിന്റെ പേരിൽ നിരവധി ട്രോളുകൾ വരികയും ചെയ്‌തിരുന്നു. അങ്ങനെയാണ് ഞാൻ ആദ്യമായി എന്റേതായ രീതിയിൽ ആ വസ്‌ത്രം പുനർനിർമിക്കാൻ തീരുമാനിച്ചത്. വാഴയില കൊണ്ടാണ് ഞാൻ ആ വസ്‌ത്രം പുനർനിർമിച്ചത്. അതിന്റെ ചിത്രങ്ങൾ ഞാൻ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഒരുപാട് പേർ ആ പോസ്‌റ്റ് ശ്രദ്ധിക്കുകയുണ്ടായി,”- നീൽ പറയുന്നു.

പിന്നീട് നിരവധി സെലിബ്രിറ്റികളുടെ വസ്‌ത്രങ്ങൾ തനിക്ക് ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ച് പുനർനിർമിച്ചു. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പ് ഉണ്ടായിരുന്നു. ഇതുകൊണ്ടൊന്നും മികച്ച ഭാവി ഉണ്ടാവില്ലെന്ന് പറഞ്ഞ് അവർ ശകാരിച്ചിരുന്നു.

എന്നാൽ, തന്റെ വർക്കുകൾ പ്രശസ്‌തരായ ആളുകൾ ഉൾപ്പടെ കാണാനും അഭിനന്ദിക്കാനും തിരിച്ചറിയാനും തുടങ്ങിയതോടെ വീട്ടുകാരും പിന്തുണ നൽകാൻ തുടങ്ങി; നീൽ പറയുന്നു.

നീൽ റണൗട്ട് എന്നതല്ല തന്റെ യഥാർഥ പേരെന്നും ഈ 26കാരൻ വെളിപ്പെടുത്തി. സർബജിത് സർക്കാർ എന്നാണ് ശരിയായ പേര്. എന്നാൽ നീല നിറത്തോടുള്ള ഇഷ്‌ട കൂടുതൽ കാരണം നീൽ എന്ന പേര് തിരഞ്ഞെടുത്തു. കങ്കണ റണൗട്ടിന്റെ ആരാധകനായത് കൊണ്ട് നീൽ എന്നതിനൊപ്പം റണൗട്ട് എന്നുകൂടി ചേർത്തു; നീൽ വ്യക്‌തമാക്കി.

കങ്കണ റണൗട്ടിന്റെ ആരാധകനാണെങ്കിലും നീൽ പുനർനിർമിക്കുന്നത് കൂടുതലും പ്രിയങ്ക ചോപ്രയുടെ വസ്‌ത്രങ്ങളാണ്. അവരുടെ വസ്‌ത്രങ്ങളുടെ സിംപ്ളിസിറ്റിയാണ് ഇതിന് കാരണം. കൂടാതെ പ്രിയങ്കയുടെ വസ്‌ത്രങ്ങൾ എപ്പോഴും വേറിട്ടു നിൽക്കുന്നവയാണ് എന്നും നീൽ കൂട്ടിച്ചേർത്തു.

ഇങ്ങനെയൊക്കെ ആണെങ്കിലും നീലിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ അതൊന്നും ഇദ്ദേഹം ഇപ്പോൾ കാര്യമാക്കാറില്ല. നേരത്തെ, വിദ്വേഷകരമായ അഭിപ്രായങ്ങൾക്ക് അർഹിക്കുന്ന മറുപടി ഞാൻ നൽകുമായിരുന്നു, എന്നാൽ എല്ലാവരുടെയും ചിന്താഗതി മാറ്റാൻ എനിക്ക് കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ. അതിനാൽ അവയെ അവഗണിക്കുക എന്നതാണ് ഏറ്റവും നല്ല തന്ത്രം,”- നീൽ പറഞ്ഞു.

Most Read:  ‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ്‌ ലുക് പോസ്‌റ്റർ; അഹാന, സണ്ണി വെയ്‌ൻ, മെറീന കോമ്പോ ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE