സൂര്യയുടെ ‘ജയ് ഭീം’ എത്തുക ആമസോണ്‍ പ്രൈമിൽ; റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
jai-bhim-movie-release
Ajwa Travels

സംവിധായകന്‍ ജ്‌ഞാനവേലും തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ജയ് ഭീമി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചു.

സൂര്യ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ജയ് ഭീം’. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് പോസ്‌റ്ററിൽ നിന്നും വ്യക്‌തമാണ്‌.

പ്രകാശ് രാജ്, മലയാളി താരങ്ങളായ രജീഷ വിജയന്‍, ലിജോ മോള്‍ ജോസ് കൂടാതെ മണികൺഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സൂര്യയും ചിത്രത്തിന്റെ റിലീസ് വിവരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സൂര്യ ഉൾപ്പടെ വൻ താരനിര അണിനിരക്കുന്ന തമിഴ് ആന്തോളജി ചത്രം ‘നവരസ’ ഇന്ന് അര്‍ധ രാത്രിയോടെ റിലീസ് ചെയ്യും. നെറ്റ്ഫ്ളിക്‌സിലാണ് 9 സംവിധായകർ ഒരുക്കുന്ന 9 വ്യത്യസ്‌ത ചെറു ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുക. ‘നവരസ’യിലെ ‘ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര്’ എന്ന ഗൗതം വാസുദേവ് മേനോൻ ചിത്രത്തിലാണ് സൂര്യ നായകനാകുന്നത്. മലയാളി താരം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

നവരസങ്ങളെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ ആന്തോളജി ചിത്രം തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നിർമിക്കുന്നത്.

Most Read: ‘ഈ മെഡല്‍ കോവിഡ് പോരാളികള്‍ക്ക്’; ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE