സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഭീം’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

By Staff Reporter, Malabar News
jai bhim movie surya first look
Ajwa Travels

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. ടിഎസ് ജ്‌ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഭീം’ എന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ. ജയ് ഭീം വാഴ്‌ത്തുക്കള്‍ എന്ന വരികള്‍ക്കൊപ്പമാണ് സംവിധായകന്‍ പാ രഞ്‌ജിത്ത്‌ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്. ദളിത് മുന്നേറ്റം പ്രമേയമായ ചിത്രമാണ് ഇത്. മലയാളം ഉൾപ്പെടെ അഞ്ചോളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് സൂചന.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായക കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് സൂര്യ പോസ്‌റ്ററിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. അംബേദ്ക്കറേറ്റ് പ്രസ്‌ഥാനങ്ങളുടെ മുദ്രാവാക്യമായ ‘ജയ് ഭീം’ എന്ന് തന്നെ ചിത്രത്തിന് പേരിട്ടതിന് പിന്നാലെ ഈ ഹാഷ്‌ടാഗ്‌ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാദ്ധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ടിഎസ് ജ്‌ഞാനവേല്‍ തന്നെയാണ് തിരക്കഥ. മലയാളത്തിന്റെ സ്വന്തം നായിക രജിഷ വിജയൻ, പ്രകാശ് രാജ്, മണികണ്‌ഠൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Read Also: മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE