മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി

By Staff Reporter, Malabar News
csb bank kerala
Ajwa Travels

തൃശൂർ: കേരളം ആസ്‌ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി (കാത്തലിക്ക് സിറിയൻ ബാങ്ക്) ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപയുടെ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് കേവലം 53.56 കോടി രൂപയായിരുന്നു. മൊത്തം വായ്‌പയില്‍ സ്വര്‍ണപ്പണയത്തിന്റെ വിഹിതം 37.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കിട്ടാക്കടം, ഭാവിയില്‍ വരാവുന്ന മറ്റ് വെല്ലുവിളികള്‍ എന്നീ ഇനങ്ങളില്‍ 98.26 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൊത്തം കിട്ടാക്കടം വായ്‌പയുടെ 4.88 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തി 3.21 ശതമാനമായും ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ എംഎസ്എംഇ മേഖലയില്‍ നിന്നുളള വായ്‌പാ ഡിമാന്റ് വര്‍ധിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Read Also: പതിവ് തെറ്റിച്ചില്ല; ഇത്തവണയും സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE