സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും; ഫെബ്രുവരി 10 വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍

By Desk Reporter, Malabar News
'1921' completing100 years; SYS Discussion Forum Today
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും ഫെബ്രുവരി 10ന് വ്യാഴാഴ്‌ച (ഇന്ന്) മഅ്ദിന്‍ കാമ്പസില്‍ നടക്കും. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍, റമളാന്‍ തുടങ്ങിയ മാസങ്ങളെ വരവേല്‍ക്കുന്ന പരിപാടിയാണ് ഫസ്‌റ്റ് ഓഫ് റജബ്.

വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വിര്‍ദു ലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീൽ, അന്നദാനം എന്നിവ ഫസ്‌റ്റ് ഓഫ് റജബുമായി ബന്ധപ്പെട്ട് നടക്കും.

സയ്യിദ് ഇസ്‌മാഈൽ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്‌ചിത ആളുകള്‍ക്ക് പരിപാടിയില്‍ നേരിട്ടും അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സംബന്ധിക്കാം. ഓണ്‍ലൈനായി വീക്ഷിക്കുന്നതിന്: Youtube.com/MadinAcademy. വിവരങ്ങള്‍ക്ക് വിളിക്കാം: 9645338343, 9633677722

Most Read: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE