എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയര്‍ ഉൽഘാടനം ശനിയാഴ്‌ച മഞ്ചേരിയില്‍

By Desk Reporter, Malabar News
SYS Youth Square_Manjeri
എസ്‌വൈഎസ് യൂത്ത് സ്‌ക്വയർ (കംപ്യൂട്ടർ മാതൃക)
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്‌ക്വയര്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്യും.

കാബിനറ്റ് ഹാള്‍, എക്‌സിക്യൂട്ടീവ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, സാന്ത്വന കേന്ദ്രം, ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്, ലൈബ്രറി, ഗസ്‌റ്റ്‌ റൂം, റിസപ്ഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളാണ് യൂത്ത് സ്‌ക്വയറിലുണ്ടാവുക.

എസ്‌വൈഎസ്‌ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, എസ്‌വൈഎസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എന്‍എം സ്വാദിഖ് സഖാഫി, മര്‍കസ് ഡയറക്‌ടർ എപി അബ്‌ദുല്‍ ഹക്കീം അസ്ഹരി, റഹ്‌മതുള്ള സഖാഫി എളമരം, മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, കെടി അബ്‌ദുറഹിമാന്‍ എന്നിവരും സംബന്ധിക്കും.

Most Read: ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE