ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

By Staff Reporter, Malabar News
socialmedia_ott
രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്‌ദേക്കർ
Ajwa Travels

ന്യൂഡെൽഹി: ഒടിടി പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ളാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് പുറമേ സമൂഹ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള മാർഗരേഖയും കേന്ദ്രസർക്കാർ പുറത്തിറക്കി. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നത് വിലക്കിയ മാർഗരേഖയിൽ പ്രകോപനപരമായ പോസ്‌റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും പറയുന്നു.

കൂടാതെ ഒടിടി പ്ളാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് യു/എ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായും മന്ത്രിമാർ അറിയിച്ചു.

Read Also: കർഷകസമരം; അവസാനിപ്പിക്കാൻ നീക്കങ്ങളുമായി കേന്ദ്രം, ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE