എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ സമാപിച്ചു; പാങ്ങ് സർക്കിളിന് പുതിയ സാരഥികളായി

By Desk Reporter, Malabar News
SYS PANG UNIT_ MALAPPURAM PANG SYS
പ്രസിഡണ്ട് അബ്‌ദുറഹീം ഫാളിലി, പിടി സ്വാദിഖ് ജന.സെക്രട്ടറി, ഫിൻ.സെക്രട്ടറി അഡ്വ.ദാവൂദ്
Ajwa Travels

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങിൽ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ നടന്നു. ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിലായിരുന്നു പള്ളിപ്പറമ്പ് ഖാദിരിയ്യ മദ്റസയിൽ കൗൺസിൽ സംഘടിപ്പിച്ചത്.

എസി ഇബ്‌റാഹിം മുസ്‌ലിയാർ പതാക ഉയർത്തിയ യൂത്ത് കൗൺസിലിന്റെ ഉൽഘാടനം എസികെ പാങ് ആണ് നിർവഹിച്ചത്. ‘പ്രവർത്തകന്റെ പാത’ എന്ന വിഷയത്തിൽ എസ്‌വൈഎസ്‌ ജില്ലാ പ്രവർത്തക സമിതിഅംഗം അബ്‌ദുസമദ് മാസ്‌റ്റർ യൂണിവേഴ്‌സിറ്റി ക്ളാസിന് നേതൃത്വം നൽകി. പികെഎം ശാഫി മാസ്‌റ്റർ വെങ്ങാട്, പിടി അബൂബക്കർ ഫൈസി, എം മൊയ്‌തീൻ മുസ്‌ലിയാർ, പി ശറഫുദ്ദീൻ സഅദി, വാഹിദ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു

സയ്യിദ് കെപിഎസ്എ ജമലുല്ലൈലി, സയ്യിദ് ഹസൻ ജിഫ്‌രി, പി റഫീഖ് അഹ്സനി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കെ ശിഹാബുദ്ദീൻ അംജദി, സികെഎം കൊളത്തൂർ, മുസ്‌തഫ അഹ്സനി എന്നിവർ പുനസംഘടനക്ക് നേതൃത്വം നൽകി.

അബ്‌ദുറഹീം ഫാളിലി (പ്രസിഡണ്ട് ) പിടി സ്വാദിഖ് (ജന:സെക്രട്ടറി)] അഡ്വ. ദാവൂദ് (ഫിനാ സെക്രട്ടറി) ശരീഫ് സഖാഫി, റശീദ് സഖാഫി (വൈസ് പ്രസിഡണ്ടുമാർ) മഹ്‍മൂദ് സഅദി, മുഹമ്മദ് മുസ്‌ലിയാർ (ജോ:സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കൗൺസിലിൽ പി മുജീബ് മിസ്ബാഹി സ്വാഗതവും, പിടി സ്വാദിഖ് നന്ദിയും പറഞ്ഞു.

Most Read: ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE