‘ഹസീന്‍ ദില്‍റുബ’ ട്രെയ്‌ലറെത്തി; മികച്ച പ്രകടനവുമായി താപ്‌സി

By Staff Reporter, Malabar News
haseen diruba_taapsee pannu
Ajwa Travels

മലയാളിയായ വിനില്‍, താപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘ഹസീന്‍ ദില്‍റുബ’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. താപ്‌സി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്‌. പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷന്‍സ് എന്നിവര്‍ ചേർന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 2ന് നെറ്റ്ഫ്ളിക്‌സിലാണ് ‘ഹസീന്‍ ദില്‍റുബ’ റിലീസ് ചെയ്യുന്നത്. ഏതായാലും താപ്‍സിയുടെ മികച്ച പ്രകടനം ഉറപ്പ് നല്‍കുന്ന ട്രെയ്‌ലർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം 1998ല്‍ റിലീസ് ചെയ്‌ത ലോകപ്രശസ്‌ത ജര്‍മന്‍ സിനിമയായ ‘റണ്‍ ലോല റണ്ണി’ന്റെ ഹിന്ദി റീമേക്കായ ‘ലൂപ്പ് ലപേടെ’യാണ് താപ്‍സിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് താഹിര്‍ രാജാണ്.

Most Read: ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE