Tag: Israel Palestine Malayalam News
ഗാസയിൽ കൂട്ടക്കുരുതി; ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം, 51 മരണം
ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഖാൻ യൂനുസിൽ ഇന്നലെ ഭക്ഷണത്തിന് കാത്തുനിന്ന ആയിരങ്ങൾക്ക് നേരെ ഇസ്രയേൽ ടാങ്കുകൾ നടത്തിയ ഷെല്ലിങ്ങിൽ 51 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റു.
രണ്ടാഴ്‌ചയിലേറെയായി ഭക്ഷണവിതരണ കേന്ദ്രങ്ങൾക്ക്...
ഗാസയിലേക്ക് സഹായം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: ഗാസ മുനമ്പിലേക്ക് അവശ്യവസ്‌തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കപ്പൽ ഇസ്രയേൽ കസ്‌റ്റഡിയിൽ എടുത്തത്.
സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക...
തുൽക്കറിലെ അഭയാർഥി ക്യാംപിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിന് സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്‌മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്‌ദോ...
ലബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്?
ലണ്ടൻ: ലബനനിലെ പേജർ സ്‌ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ലബനനിലെ ഹിസ്ബുല്ല...
വാക്കിടോക്കി സ്‌ഫോടനം; മരണം 34 ആയി, തിരിച്ചടിച്ച് ഹിസ്ബുല്ല
ജറുസലേം: ബെയ്‌റൂട്ടിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം 34 ആയി. 450 പേർ പരിക്കേറ്റ് ചികിൽസയിലാണ്. പേജർ സ്‌ഫോടനത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പടെ കേടുപാട് ഉണ്ടായെന്നാണ്...
ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു
ഗാസ: തെക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും 60 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാൻ...
വ്യോമാക്രമണവുമായി ഇസ്രയേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം
ന്യൂഡെൽഹി: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.
തിരിച്ചടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ...
ഗാസ വെടിനിർത്തൽ ചർച്ച ഇന്ന് ഖത്തറിൽ; വിട്ടുനിൽകുമെന്ന് ഹമാസ്
കയ്‌റോ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹമാസ്. ഖത്തറിൽ ഇന്ന് നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മധ്യസ്‌ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ചർച്ചകൾ...




































