ലബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്?

നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

By Trainee Reporter, Malabar News
lebanon pager bomb attack
Ajwa Travels

ലണ്ടൻ: ലബനനിലെ പേജർ സ്‌ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ലബനനിലെ ഹിസ്ബുല്ല സംഘടനക്കായി പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ദേഹത്തിന്റെ കമ്പനി ഉൾപ്പെട്ടതായ സംശയത്തെ തുടർന്നാണ് പരിശോധന. ബൾഗേറിയറുടെ തലസ്‌ഥാനമായ സോഫിയയിലാണ് കമ്പനി സ്‌ഥിതി ചെയ്യുന്നത്. അന്വേഷണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്‌റ്റിൽ ബിഎസി കൺസൾട്ടിങ് കെഎഫ്‌ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്‌ഫോടന പരമ്പരയിൽ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയർന്നു. പരിക്കേറ്റവർ 3000 കവിഞ്ഞു. 287 പേരുടെ നില ഗുരുതരമാണ്. ഇസ്രയേലാണ് സ്‌ഫോടനം നടത്തിയതെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. എന്നാൽ, സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE