വാക്കിടോക്കി സ്‌ഫോടനം; മരണം 34 ആയി, തിരിച്ചടിച്ച് ഹിസ്ബുല്ല

അതേസമയം, ആക്രമണത്തിന് പിന്നിൽ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

By Trainee Reporter, Malabar News
Israel-Hamas attack
Rep. Image
Ajwa Travels

ജറുസലേം: ബെയ്‌റൂട്ടിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം 34 ആയി. 450 പേർ പരിക്കേറ്റ് ചികിൽസയിലാണ്. പേജർ സ്‌ഫോടനത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പടെ കേടുപാട് ഉണ്ടായെന്നാണ് വിവരം.

സംസ്‌കാര ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ വാക്കിടോക്കികൾക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. ഇസ്രയേൽ സൈനിക ബാരക്കുകൾക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതോടെ ലബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ ഭാഗത്തേക്ക് സൈനികരെ ഇസ്രയേൽ മാറ്റി. അതേസമയം, ആക്രമണത്തിന് പിന്നിൽ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ ആരോപണത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഗാസയിലെ ഹമാസുമായോ ലെബനനിലെ ഹിസ്ബുല്ലയുമായോ വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നാണ് നയതന്ത്രജ്‌ഞർ വിലയിരുത്തുന്നത്.

സംഭവത്തിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ അടിയന്തിര യോഗം വെള്ളിയാഴ്‌ച ചേരും. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്‌തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE