Tag: kozhikode news
അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി
കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...
കാർ മതിലിൽ ഇടിച്ച് അപകടം; ഒരു മരണം, 4 പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം കാർ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ്(20) ആണ് മരിച്ചത്. കൂടാതെ...
മാതൃശിശുസംരക്ഷണ കേന്ദ്രം കുഞ്ഞിനെ മാറിനൽകി; പരാതി
കോഴിക്കോട്: മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ (ഐഎംസിഎച്ച്) ജൻമം നൽകിയ അമ്മക്ക് കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15ന് ഐഎംസിഎച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; തടഞ്ഞ് ചൈൽഡ് ലൈൻ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്‌ഥർ തടഞ്ഞു. കടലുണ്ടി ചാലിയം ജങ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് ആയിരുന്നു സംഭവം. പ്‌ളസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ...
കൂളിമാട് പാലത്തിന്റെ തകർച്ച; വിജിലൻസിന്റെ അന്തിമ റിപ്പോർട് ഉടൻ
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് രണ്ടുദിവസത്തിനകം അന്തിമ റിപ്പോർട് നൽകും. അപകടത്തെ തുടർന്ന് നിർമാണം നിലച്ചിട്ട് ഒരു മാസം പൂർത്തിയായി. ഇതിനിടെ നിർമാണ പ്രവർത്തി പുനരാരംഭിക്കണമെന്ന്...
കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു
കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്.
ഇന്നലെയാണ് വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിൽസയിലായിരുന്ന...
ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.
ഓഫീസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ്...





































