Tag: Mullapperiyar Dam
മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍; പ്രഖ്യാപനം നടപ്പാക്കി മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കാന്‍ തീരുമാനമായി. മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്.
കട്ടപ്പന...
മുല്ലപ്പെരിയാർ; റൂൾ കർവ് അടക്കമുള്ള വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനം. കേസിലെ നാല് വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം...
മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ...
മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ സ്‌ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജൻമനാടായ ബ്രിട്ടനിലെ കാംബർലിയിൽ സ്‌ഥാപിക്കുക.
കാംബർലിയിലെ തമിഴ് വിഭാഗക്കാർ സെന്റ്...
മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം...
രാഷ്‌ട്രീയം കോടതിക്ക് പുറത്ത്, സംസ്‌ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തിൽ മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. മേൽനോട്ട സമിതിയുടെ...
മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അണക്കെട്ട്...
കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്‌നാട്. കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്‌നാടിന്റെ വിശദീകരണം. അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ്...





































