ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ സ്‌ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജൻമനാടായ ബ്രിട്ടനിലെ കാംബർലിയിൽ സ്‌ഥാപിക്കുക.
കാംബർലിയിലെ തമിഴ് വിഭാഗക്കാർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് ഇതിനായി അനുമതി നേടിയിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചു. പെന്നിക്യുക്കിന്റെ ജൻമദിനത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം.
അണക്കെട്ട് നിർമാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്‌ടിനാവശ്യമായ തുക നൽകാത്തതിനെ തുടർന്ന് പെന്നിക്യുക്ക് ഇംഗ്ളണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമാണത്തിനായി ഉപയോഗിക്കുകയും ചെയ്‌തതായി സ്‌റ്റാലിൻ കുറിപ്പിൽ പറയുന്നു.
ആത്‌മവിശ്വാസത്തോടെ ആയിരുന്നു പെന്നിക്യുക്ക് അണക്കെട്ട് നിർമിച്ചതെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറയുന്നു.
1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കിയിൽ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ നിർമിക്കുന്നത്. കേരള സർക്കാരിന്റെ ഉടമസ്‌ഥതയിലാണ് ഡാം.
Most Read: സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്