മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍; പ്രഖ്യാപനം നടപ്പാക്കി മന്ത്രി

By News Bureau, Malabar News
roshy-agustin

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കാന്‍ തീരുമാനമായി. മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്.

കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ മുല്ലപ്പെരിയാറിനു മാത്രമായി നിയമിക്കാനാണ് തീരുമാനം. തേക്കടിയിലോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്താകും ഓഫിസ് സ്‌ഥാപിക്കുക. ഇതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളം അടിയന്തിരമായി ഇടപെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു ഇതുവരെ മുല്ലപ്പെരിയാറിന്റെ കൂടി അധിക ചുമതല. ഇനി മുതല്‍ അദ്ദേഹത്തിന് മുല്ലപ്പെരിയാറിന്റെ മാത്രം ചുമതല ആയിരിക്കും.

അതേസമയം സുപ്രീം കോടതി നിയമിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുമായുള്ള ഇടപെടൽ കൂടുതല്‍ കാര്യക്ഷമമാകുന്നതിന് പുതിയ തീരുമാനം ഗുണകരമാകുമെന്ന് കരുതുന്നതായി മന്ത്രി റോഷി അസ്‌റ്റിന്‍ പറഞ്ഞു.

ഇത്രയും നാള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ചും ഡാമിന്റെ സുരക്ഷ സംബന്ധിച്ചും കണക്കുകള്‍ക്കായി കേരളം തമിഴ്‌നാടിനെയാണ് ആശ്രയിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതോടെ കേരളത്തിന് ഡാറ്റക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ല.

Most Read: യോഗിയുടെ വിവാദ പരാമർശം; പ്രതിഷേധം ശക്‌തമാക്കാൻ ഡിവൈഎഫ്ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE