Tag: News From Malabar
അട്ടപ്പാടിയിലെ കൊലപാതകം; പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിൽ ആണെന്ന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിലിനായി തണ്ടർബോൾട്ടിന്റെ സഹായം തേടിയത്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്....
കൈക്കൂലി; പാലക്കാട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ
പാലക്കാട്: പാലക്കാട്ട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവെക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി. ആറ് ഉദ്യോഗസ്‌ഥരാണ് സസ്‌പെൻഷനിലായത്. മെയ് 24ന്...
പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും. ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ രാജ്യം വിടാതിരിക്കാനാണ് പോലീസ് നടപടി. എന്നാൽ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെപ്പോലും...
തിരൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയില്‍...
പത്താം ക്‌ളാസ് വിദ്യാർഥി കുളത്തില്‍ മുങ്ങിമരിച്ചു
വയനാട്: സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്‌റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്‌തിയുടെ കുളത്തിൽ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളിൽ പത്താം ക്‌ളാസ് വിദ്യാർഥിയാണ്...
ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും
കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. ഇന്ന് ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായി. കല്ലേറും കണ്ണീർവാതക...
‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ
പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...
അട്ടപ്പാടി കൊലപാതകം പണത്തിന്റെ പേരിൽ തന്നെ; പാലക്കാട് എസ്‌പി
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്റെ പേരിൽ തന്നെയെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ...





































