ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും

By Trainee Reporter, Malabar News
protest in avikkal
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. ഇന്ന് ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായി. കല്ലേറും കണ്ണീർവാതക പ്രയോഗവും അടക്കം പ്രദേശത്തെ സ്‌ഥിതി കനത്ത സംഘർഷാവസ്ഥയിൽ ആണ്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് ശുചിമുറി മാലിന്യ പ്ളാന്റ് സ്‌ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുന്ന പ്രദേശമാണിത്. ഇന്ന് മൂന്ന് വാർഡുകളിൽ സമര സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. പ്രദേശത്ത് മുൻപ് രണ്ടു തവണ സർവേ നടത്താൻ വന്ന ഉദ്യോഗസ്‌ഥരെ തടഞ്ഞിരുന്നു. തുടർന്ന് കനത്ത പോലീസ് സന്നാഹത്തോടെ ഒരാഴ്‌ച മുൻപ് സർവേ തുടങ്ങിയിരുന്നു. ഇതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Most Read: കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE