തിരൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

By Desk Reporter, Malabar News
Two died in separate vehicle accidents in Wayanad
Representational Image
Ajwa Travels

മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയില്‍ തട്ടി മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ശനിയാഴ്‌ച രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്‌ചയില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിൽസ നല്‍കിയിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു.

പിതാവ്: മൊയ്‌തീൻ കുട്ടി (ബാവ). മാതാവ്: കുഞ്ഞീമ. ഭാര്യ: ജംഷീന. മകള്‍: ഹവ്വാ മറിയം. സഹോദരങ്ങള്‍: ശിഹാബ്, റിയാസ്.

Most Read:  സംസ്‌ഥാനത്തെ പഞ്ചായത്ത്‌ ഓഫിസുകൾ നാളെ പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE