Tag: News From Malabar
കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; ഡോക്‌ടർ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍
കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ക്ളിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12)ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി.
ന്യൂക്ളിയസ്...
കോഴിക്കോട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കോഴിക്കോട്: ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇവിടെ കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്‌ച മുമ്പ് ഒരാൾക്ക്...
ബാലുശ്ശേരിയിൽ കടകളിൽ അഗ്‌നിബാധ; ആളപായമില്ല
കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു. കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടക്കുമാണ് തീ പിടിച്ചത്.
ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. നിലവിൽ...
തിരുവള്ളൂരിൽ ഭാര്യയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‌മഹത്യ ചെയ്‌തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു....
പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‍റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്‍റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്‌ദുൾ സലാമിനെയാണ് (57) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
15 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. ഇയാൾ പല...
ലിതാരയുടെ മരണം; കോച്ച് ഒളിവിലെന്ന് പോലീസ്
കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തിൽ ബിഹാർ പോലീസ് കോഴിക്കോടുള്ള വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബിഹാർ രാജ്‌നഗർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ...
പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി
പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ശാന്തയും ചന്ദ്രനും...
മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം
മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം...






































