പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശാന്തയും ചന്ദ്രനും തമ്മിൽ ഏറെ നാളുകളായിട്ട് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
Most Read: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്