മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ചാണ് പ്രതിഷേധം നടത്തിയത്.
സിൽവെർലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റി ആ സ്‌ഥാനത്ത് ആണ് പ്രതിഷേധക്കാർ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. കെ റെയിൽ കല്ലിടൽ നിർത്തിയിട്ടും പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ, തെക്കൻ കുറ്റൂർ കോവുപാലം മേഖലകളിലാണ് സമര മരം നട്ടത്. സമരക്കാരുടെ നേത്യത്വത്തിൽ പിഴുതുമാറ്റിയ കെ റെയിൽ കുറ്റികളുടെ പ്രതീകാൽമക ശവസംസ്‌കാരവും നടത്തി.
Most Read: വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി