കോഴിക്കോട്: ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇവിടെ കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്‌ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു. ശല്യം തുടർന്നതോടെ നാട്ടുകാർ വനം വകുപ്പിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം തദ്ദേശ സ്‌ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്‌തതയുണ്ടെന്ന ആക്ഷേപവും ശക്‌തമാവുകയാണ്. കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്‌കാരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദ്ദശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം.
എന്നാൽ പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്‌നം ചര്‍ച്ചചെയ്‌ത് പരിഹരിക്കുമെന്നും ആയിരുന്നു വനം മന്ത്രിയുടെ പ്രതികരണം. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവെക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് പുതിയ ഉത്തരവിലുള്ളത്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്.
തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം നാല് ദിവസം മുമ്പ് കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചു കൊന്നിരുന്നു.
Most Read: