Tag: News From Malabar
രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം
പെരിയ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി...
ബസ് ജീവനക്കാർക്ക് മർദ്ദനം; തലശ്ശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്
കടവത്തൂർ: ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കടവത്തൂർ- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കടവത്തൂർ ടൗണിൽ തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. കടവത്തൂർ- തലശ്ശേരി റൂട്ടിലോടുന്ന വീൽ പാലസ് ബസിലെ...
കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: കഴിഞ്ഞ ശനിയാഴ്‌ച മുതൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥൻ (50) ആണ് മരിച്ചത്. തറോൽ മിനി സ്‌റ്റേഡിയത്തിന് സമീപത്തെ വയലിലെ കിണറ്റിലാണ് കഴിഞ്ഞ...
പാലക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ
മണ്ണാർക്കാട്: തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തിരച്ചിലിനിടെ ആൾക്കൂട്ടത്തിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലിയിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് തത്തേങ്ങലം കൽക്കടി ഭാഗത്ത് റോഡിൽ പുലിയെ കണ്ടത്. വിവരമറിഞ്ഞ്...
പാലക്കാട് വീട്ടിൽക്കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു; ഏഴ് ലക്ഷം രൂപയും കവർന്നു
പാലക്കാട്: ജില്ലയിലെ തച്ചനാട്ടുകരയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ നാട്ടുകൽ ആശുപത്രിപ്പടിയിലെ വളയമ്പുഴ റഷീദിനെ (43) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7,32,000...
മാനസിക ആരോഗ്യ വിദഗ്‌ധനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ
ബത്തേരി: മാനസിക ആരോഗ്യ വിദഗ്‌ധനാണെന്ന വ്യാജേന രോഗികളെ പരിചരിച്ചിരുന്ന വ്യാജ ഡോക്‌ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ വിഎം സലിം (49) ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിൽസ നൽകുന്നതിന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന...
സീതിഹാജി പാലത്തിലൂടെ ഭാര വാഹനങ്ങൾക്ക് വിലക്ക്; ഒരുവശം അടക്കും
എടവണ്ണ: സീതിഹാജി സ്‌മാരക പാലത്തിൽ ഭാരവാഹനങ്ങൾക്ക് പൊതുമരാമത്ത് വിഭാഗം വിലക്ക് ഏർപ്പെടുത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും ഗ്രാമീണ...
അഞ്ച് വർഷമായി ശമ്പളമില്ല; എയ്‌ഡഡ് അധ്യാപകർ അനിശ്‌ചിതകാല സമരത്തിൽ
കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ് അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന്...





































