രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം

By News Desk, Malabar News
Ajwa Travels

പെരിയ: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി കാർ മാർഗം ബേക്കൽ താജ് ഹോട്ടലിലേക്കാണ് രാഷ്‌ട്രപാതി പോകുക. തുടർന്ന്, 3.20ഓടെ കേന്ദ്ര സർവകലാശാലയിൽ എത്തുന്ന അദ്ദേഹം 4.30ന് പെരിയയിൽ നിന്ന് മടങ്ങും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എംവി ഗോവിന്ദൻ എന്നിവരും ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിലെ ദേശീയ- സംസ്‌ഥാന പാതകളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പെരിയയിലെ കേരള കേന്ദ്ര സർവകലാശാല കാമ്പസും പോലീസ് നിയന്ത്രണത്തിലായി.

ദേശീയപാതയിലെ ചാലിങ്കാൽ മീങ്ങോത്ത് റോഡ് മുതൽ ചട്ടഞ്ചാൽ വരെയും സംസ്‌ഥാന പാതയിലെ പള്ളിക്കര മുതൽ കളനാട് വരെയും ചട്ടഞ്ചാൽ മുതൽ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലും ഇന്ന് 9 മുതൽ 5.30 വരെ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പിബി രാജീവ് അറിയിച്ചു. പെരിയ ടൗണിലും വാഹന പാർക്കിങ്ങിനുൾപ്പടെ നിയന്ത്രണമുണ്ട്.

Also Read: രഞ്‌ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE