Sun, Jan 25, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി

മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...

ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

മലപ്പുറം: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയെ പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടി. തെങ്കരയിലെ അബ്‌ദുൽ മുത്തലിബ്(39) ആണ് പിടിയിലായത്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി, ജൂനിയർ എസ്ഐ ബി...

തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു

കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും...

പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ്...

മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന

നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...

നവീകരിച്ച റോഡിൽ അപകടം കൂടുന്നു; ബൈക്കും വാനും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

പെർള: നവീകരിച്ച റോഡിൽ അപകടം തുടർകഥയാകുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് വാഹന അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ അന്തിമ ഘട്ടത്തിൽ

നീലേശ്വരം: റെയിൽവേ സ്‌റ്റേഷൻ രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ പ്രവർത്തി അന്തിമ ഘട്ടത്തിലേക്ക്. ഏറ്റവും ഒടുവിലായി പ്‌ളാറ്റ്‌ഫോം മണ്ണിട്ട് നികത്തി. ഇനി മണ്ണ് ഉറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യും. മാർച്ച് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാൻ...

സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ

വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന...
- Advertisement -