ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

By Desk Reporter, Malabar News
Woman Death in Thrivananthapuram
Representational Image
Ajwa Travels

മലപ്പുറം: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയെ പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടി. തെങ്കരയിലെ അബ്‌ദുൽ മുത്തലിബ്(39) ആണ് പിടിയിലായത്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി, ജൂനിയർ എസ്ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ്.

മണ്ണാർക്കാട്, തെങ്കര ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടന്നത്. അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച് രഹസ്യ കേന്ദ്രങ്ങളിലാണ് കഞ്ചാവ് സംഭരിക്കുന്നത്. ഇവ കിലോഗ്രാമിന് 25,000 രൂപ മുതൽ വാങ്ങിയാണ് ഇടനിലക്കാർ പറയുന്ന സ്‌ഥലത്ത് എത്തിച്ചു കൊടുക്കുന്നത്.

ഈ ഭാഗങ്ങളിലെ മൊത്ത വിതരണക്കാരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് വ്യക്‌തമാക്കി. ഒരു മാസത്തിനിടെ കാറിലും ബൈക്കിലും ബസിലുമായി ജില്ലയിലേക്ക് ക‌ടത്തിയ 15 കിലോഗ്രാം കഞ്ചാവും അനധികൃത മദ്യ വിൽപനയും ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ജില്ലാ പോലീസ് മേധാവി എസ്‌ സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും പെരിന്തൽമണ്ണ പോലീസും ചേർന്ന് പിടികൂടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് വിവിധ സ്‌ഥലങ്ങളിലായി ഒൻപത് പേർ അറസ്‌റ്റിലായി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Malabar News:  തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE