മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി

By News Desk, Malabar News
Ajwa Travels

മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ് ഉൽഘാടനം ചെയ്‌തത്‌. തുടർന്നുനടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ സി മുഹമ്മദ്‌ബഷീറിന്റെ കയ്യിൽ നിന്ന് സെക്രട്ടറി ശ്രീരാഗ് പുരസ്‌കാരം ഏറ്റുവാങ്ങി.

പുരസ്‌കാരം നഗരസഭയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള പ്രചോദനമാണെന്നും ശുചിത്വ പ്രവർത്തനങ്ങൾക്ക് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പ്രസീദ, കൗൺസിലർമാരായ ഷഫീക് റഹ്‌മാൻ, അരുൺ, വൽസലകുമാരി തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ, സമ്പൂർണ ശുചിത്വപദ്ധതിക്ക് നേതൃത്വംനൽകി ഹരിതകർമസേനാ പ്രവർത്തകർക്കൊപ്പം ചെയർമാൻ തന്റെ വാർഡിലെ ഓരോ വീട്ടിലും സന്ദർശനംനടത്തി വീട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്‌തു.

Also Read: ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE