വയനാട് വനത്തിൽ കാട്ടുതീ; 150 ഏക്കർ അടിക്കാട് കത്തിനശിച്ചു

By Desk Reporter, Malabar News
Wildfire-in-Wayanad
Ajwa Travels

വയനാട്: ജില്ലയിലെ വനത്തിൽ കാട്ടുതീ. ചെതലയം റേഞ്ചിലെ ചീയമ്പം തേക്ക് തോട്ടത്തിൽ അഞ്ചിടങ്ങളിലാണ് തീ പടർന്നത്. ആനപ്പന്തി, ദൈവപ്പുരക്കുന്ന്, അമ്പതേക്കർകുന്ന്, എകെ കോളനി പരിസരം, കടുവക്കൂട് സ്‌ഥാപിച്ച സ്‌ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. ഇതേത്തുടർന്ന് 150 ഏക്കറോളം അടിക്കാടുകളും കരിയിലയും കത്തി നശിച്ചു.

നിറയെ കരിയിലകള്‍ അടിഞ്ഞു കൂടിയതിനാല്‍ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുക ആയിരുന്നു. റേഞ്ചിലെയും സമീപ സ്‌റ്റേഷനുകളിലെയും വനപാലകര്‍ മണിക്കൂറുകള്‍ പാടുപെട്ടാണ് തീയണച്ചത്‌. ബത്തേരിയില്‍ നിന്ന് അഗ്‌നി രക്ഷാസേനയും എത്തിയിരുന്നു.

അടുത്തകാലത്തൊന്നും തീപിടിക്കാത്ത വനപ്രദേശത്ത് ഇക്കൊല്ലമാദ്യം കാട്ടുതീ ഉണ്ടായതില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഒരേ സമയം വിവിധ ഭാഗങ്ങളില്‍ തീ പടർന്നതും സംശയാസ്‌പദമാണ്. കാട്ടുതീ അല്ലെന്നും വന്യമൃഗങ്ങളെ ഓടിക്കാനായി നാട്ടുകാര്‍ തന്നെ തീ ഇട്ടതാണെന്ന സംശയവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

ബഫര്‍സോണ്‍ കരട് വിജ്‌ഞാപനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. റേഞ്ച് ഓഫീസർ ടി ശശികുമാറിന്റെ നേതൃത്വത്തില്‍ നാശനഷ്‌ടം വിലയിരുത്തി. വനത്തിലെ ഇതര പ്രദേശങ്ങളില്‍ കാവല്‍ ശക്‌തമാക്കും.

വേനല്‍ കടുത്തതോടെ കാട്ടുതീ ഭീതിയിലാണ് ജില്ല. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഫയര്‍ലൈന്‍ തയ്യാറാക്കി കാട്ടു തീ തടയാനുള്ള ശ്രമത്തിലാണ് വനപാലകര്‍. കഴിഞ്ഞ ദിവസം വയനാട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കില്‍ ഉണ്ടായ കാട്ടുതീയില്‍ അമ്പതേക്കറോളം കാട് കത്തി നശിച്ചിരുന്നു.

Also Read:  നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE