തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ

By News Desk, Malabar News
Water recedes in Thoothupuzha; Freshwater projects in crisis
Ajwa Travels

വളാഞ്ചേരി: വേനൽക്കാലം കടുക്കുന്നതിന് മുൻപേ തൂതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കെട്ടി നിൽക്കുന്ന വെള്ളത്തിലായി ജനങ്ങളുടെ കുളി. മണൽ നഷ്‌ടപ്പെട്ട് ചെളിപ്പരപ്പായ സ്‌ഥിതിയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും പുൽകാടുകളും നിറഞ്ഞിട്ടുണ്ട്.

അൽപമെങ്കിലും വെള്ളമുള്ളത് തിരുവേഗപ്പുറ അമ്പലക്കടവിൽ മാത്രമാണ്. മൂതിയിലും കൈതക്കടവിലും ഇടിയറക്കടവിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. വെള്ളം കുറഞ്ഞതോടെ പുഴയോരത്തെ കിണറുകളിലും അടിനിരപ്പ് കണ്ടുതുടങ്ങി.

തൂതപ്പുഴയെ ആശ്രയിച്ചുള്ള ശുദ്ധജല വിതരണ പദ്ധതികളും പ്രതിസന്ധിയിലാണ്. ഇടിയറക്കടവിലുള്ള ഇരിമ്പിളിയം ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ കിണറിലെ ജലവിതാനം താഴ്ന്നിട്ടുണ്ട്. വളാഞ്ചേരി നഗരസഭയിലും ഇരിമ്പിളിയം പഞ്ചായത്തിലും വെള്ളം എത്തിക്കുന്ന പദ്ധതിയാണ്. പമ്പിങ്ങിൽ എപ്പോൾ വേണമെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE