അഫ്‌ഗാനിൽ മുൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ; സർക്കാർ രൂപീകരണം ലക്ഷ്യം

By Team Member, Malabar News
Hamid Karzai
അഫ്‌ഗാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായി
Ajwa Travels

കാബൂൾ: സർക്കാർ രൂപവൽക്കരിക്കുന്നതിന്റെ ഭാഗമായി അഫ്‌ഗാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധികൾ. ഹഖാനി തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന നേതാവും, താലിബാൻ കമാൻഡറുമായ അനസ് ഹഖാനിയുടെ നേതൃത്വത്തിലാണ് താലിബാൻ പ്രതിനിധികൾ മുൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തിയത്.

കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. യോഗത്തിൽ ഹമീദ് കർസായിക്കൊപ്പം പഴയ സർക്കാരിന്റെ നയതന്ത്ര പ്രതിനിധി ആയിരുന്ന അബ്‌ദുള്ള അബ്‌ദുള്ളയും ഉണ്ടായിരുന്നു.

താലിബാന്റെ പ്രധാന വിഭാഗങ്ങളിൽ ഒന്നാണ് പാക് അതിർത്തി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്ക്. കഴിഞ്ഞ ഞായറാഴ്‌ച അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂൾ പിടിച്ചടക്കിയതും ഹഖാനി വിഭാഗമായിരുന്നു. കൂടാതെ അഫ്‌ഗാനിൽ നേരത്തെയും ശക്‌തമായ ആക്രമണങ്ങൾ നടത്തിയിരുന്ന തീവ്രവാദ ഗ്രൂപ്പ് കൂടിയാണ് ഹഖാനി.

Read also: പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE