പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ

By Team Member, Malabar News
Plus One Exam
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷയും, സെപ്റ്റംബർ 7ആം തീയതി മുതൽ 17ആം തീയതി വരെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ ഇവരുടെ മാതൃക പരീക്ഷകൾ ഓഗസ്‌റ്റ് 31ആം തീയതി മുതൽ സെപ്റ്റംബർ 4ആം തീയതി വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്‌ചാത്തലം നിലനിൽക്കുന്ന സാഹചര്യത്തിൽ മാതൃക പരീക്ഷകൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ എഴുതാവുന്നതാണ്. ചോദ്യ മാതൃകകൾ വിദ്യാർഥികൾക്ക് പരിചയമാകുന്നതിന് വേണ്ടിയാണ് മാതൃക പരീക്ഷകൾ നടത്തുന്നത്.

മാതൃക പരീക്ഷയുടെ ചോദ്യപേപ്പർ ടൈം ടേബിൾ പ്രകാരം http://www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. തുടർന്ന് പരീക്ഷ എഴുതിയ ശേഷം വിദ്യാർഥികൾക്ക് അധ്യാപകരുമായി ഡിജിറ്റൽ മാദ്ധ്യമത്തിലൂടെ സംശയ നിവാരണവും നടത്താം. പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.

Read also: തൃശൂർ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE