നടൻ സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിരീക്ഷണത്തിലാണ് സൂര്യ.

ചികിൽസക്ക് പിന്നാലെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതായും കോവിഡ് മഹാമാരിക്ക് എതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിൽസിച്ച ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും സൂര്യ നന്ദി അറിയിക്കുകയും ചെയ്‌തു.

സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ ഇരിക്കെയാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നീട്ടിവെച്ചു.

Read also: ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE