ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്

By News Desk, Malabar News
ഷാഹിദ, ആമിൽ
Ajwa Travels

പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തെ മുഴുവൻ നടുക്കിയ ക്രൂര കൊലപാതകത്തിന്റെ വഴി അന്വേഷിക്കുകയാണ് പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ഷാഹിദക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് അംഗീകരിക്കുന്നില്ല. പുതുപ്പള്ളി തെരുവിലെ മദ്രസത്തുൽ ഹുദാ ഇസ്‌ലാമിക് സെന്ററിൽ 6 വർഷത്തോളം അധ്യാപിക ആയിരുന്നു പ്രതി ഷാഹിദ.

ലോക്ക്ഡൗൺ കാലത്ത് അധ്യാപനത്തിന് പോയിട്ടില്ലാത്ത ഷാഹിദ ഈ സമയം മതപരമായ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ സജീവമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ട് പോയെന്നാണ്‌ പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന മത പുസ്‌തകങ്ങളും മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷാഹിദയുടെ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് ഇതിനോടകം വ്യക്‌തമായിട്ടുണ്ട്.

അതേസമയം, കുഞ്ഞിനെ കൊല്ലാനുള്ള കത്തി വാങ്ങി നൽകിയത് ഭർത്താവ് സുലൈമാൻ ആണെന്ന മൊഴി പോലീസിന് ലഭിച്ചു. ഷാഹിദയുടെ ആവശ്യപ്രകാരമാണ് താൻ കത്തി വാങ്ങി നൽകിയതെന്ന് സുലൈമാൻ സമ്മതിച്ചിട്ടുണ്ട്.

Also Read: വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE