വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

By Trainee Reporter, Malabar News
Representational image
Ajwa Travels

മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്‌കൂളിലും കോവിഡ് വ്യാപനം. വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും 36 വിദ്യാർഥികൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് ഇരുസ്‌കൂളുകളും അടിയന്തിരമായി അടച്ചുപൂട്ടി. 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ പഠനം ആരംഭിച്ചിരുന്നു.

മാറഞ്ചേരി സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്‌ചയാണ് 10ആം ക്ളാസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സാമ്പിൾ പരിശോധനക്ക് വിധേയമാക്കിയത്. കോവിഡ് സ്‌ഥിരീകരിച്ചവരിൽ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശൂർ ജില്ലയിലെ വടക്കേകാട് മേഖലയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

മാറഞ്ചേരി സ്‌കൂളിലെ പ്ളസ്‌ടു വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാമ്പിൾ പരിശോധിച്ചിട്ടില്ല. ഇവരുടെ സാമ്പിൾ പരിശോധന തിങ്കളാഴ്‌ച നടത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച വിദ്യാർഥികളും അധ്യാപകരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മറ്റു വിദ്യാലയങ്ങളിലേക്കും സാമ്പിൾ പരിശോധന വ്യാപിപ്പിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

Read also: ആംഗ്യ ഭാഷയിൽ ക്ളാസുകൾ, പ്രത്യേക ഓഡിയോ ബുക്ക്; ചരിത്രം കുറിക്കാൻ ഫസ്‌റ്റ് ‌ബെൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE