മുല്ലപ്പെരിയാറിൽ പുതിയ ഡാം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്

By Team Member, Malabar News
Security breach at Mullaperiyar Dam
Ajwa Travels

ന്യൂഡെൽഹി: കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ മുല്ലപ്പെരിയാർ ഡാം വിഷയം സുപ്രീം കോടതിയിലേക്ക്. തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്നാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്‌തമാക്കിയത്‌. എന്നാൽ ഗവർണറുടെ പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും, ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് തമിഴ്‌നാട് സർക്കാർ വ്യക്‌തമാക്കുന്നത്‌.

കൂടിയാലോചനകളില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നത് ശരിയല്ലെന്നാണ് തമിഴ്‌നാട് വ്യക്‌തമാക്കുന്നത്‌. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഗവർണറുടെ പ്രഖ്യാപനത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.

Read also: ഉപ്പിലിട്ട ഭക്ഷണങ്ങൾക്ക് വിലക്ക്; നടപടിക്കെതിരെ സിഐടിയു; തിങ്കളാഴ്‌ച ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE